Advertisements
|
പുതിയ മാര്‍പാപ്പ ലിയോ പതിനാലാമന്‍ കേരളം സന്ദര്‍ശിച്ചു
ജോസ് കുമ്പിളുവേലില്‍
വത്തിക്കാന്‍സിറ്റി: അമേരിക്കയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്ററ് ആഗോള കത്തോളിക്കരുടെ മാര്‍പാപ്പയായി വി.പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടു.
തിരുസഭയുടെ 267~ാമത് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ പ്രെവോസ്ററ് ലിയോ പതിനാലാമന്‍ എന്ന നാമമാണ് സ്വീകരിച്ചിരിയ്ക്കുന്നത്. വത്തിക്കാന്‍ സമയം 6:11 ന് സിസ്റൈ്റന്‍ ചാപ്പലിന് മുകളില്‍ വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള്‍ കൂട്ടത്തോടെ മുഴക്കി. സ്വിസ് ഗാര്‍ഡുമാരും ബാന്‍ഡ് സംഘവും വത്തിക്കാന്‍ ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി. വത്തിക്കാന്‍ ചത്വരം വിശാസികളുടെ ആര്‍പ്പുവിളികള്‍ മുഴങ്ങി.
തെരഞ്ഞെടുപ്പിന് ഒരു മണിക്കൂറിന് ശേഷം കര്‍ദ്ദിനാള്‍ സംഘത്തിലെ മുതിര്‍ന്നയാള്‍ പ്രോട്ടോഡീക്കന്‍ കര്‍ദ്ദിനാള്‍ ഡൊമിനിക് മാംബര്‍ട്ടി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമൂസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാര്‍പാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തി. വത്തിക്കാന്‍ ചത്വരത്തില്‍ ഹര്‍ഷാരവങ്ങളോടെ പതിനായിരങ്ങള്‍ അംിനിരന്നു. പുതിയ മാര്‍പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.
നിങ്ങള്‍ക്ക് സമാധാനം, എന്ന വാക്കുകളോടെയാണ് അദ്ദേഹം പാപ്പ പദവിയിലെ ആദ്യ പ്രസംഗത്തിന് തുടക്കം കുറിച്ചത്. "നിങ്ങള്‍ക്ക് സമാധാനം, പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ദൈവത്തിന്റെ അജഗണത്തിനുവേണ്ടി ജീവന് നല്കിയ നല്ല ഇടയനായ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ ആശംസയാണിത്. സമാധാനത്തിന്റെ ഈ ആശംസ നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിക്കാനും, നിങ്ങളുടെ കുടുംബങ്ങളിലും, അവര്‍ എവിടെയായിരുന്നാലും എല്ലാ ആളുകളിലും, എല്ലാ ജനതകളിലും, ഭൂമിയിലും എത്തിച്ചേരാനും ഞാന്‍ ആഗ്രഹിക്കുന്നു. ലെയോ പതിനാലാമന്‍ പാപ്പ പറഞ്ഞു. മുന്‍ഗാമി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും രണ്ടു ദിവസം നീണ്ടുനിന്ന കോണ്‍ക്ളേവില്‍ തന്നെ തിരഞ്ഞെടുത്തതിന് കര്‍ദ്ദിനാള്‍മാരോട് നന്ദി പറഞ്ഞും അദ്ദേഹം ഹൃസ്വ സന്ദേശം തുടര്‍ന്നു.
ചിക്കാഗോയില്‍ നിന്നുള്ള പ്രെവോസ്ററിന് 69 വയസ്സാണ് പ്രായം. ജീവിതത്തിന്റെ ഭൂരിഭാഗവും പെറുവില്‍ ഒരു മിഷ്ണറിയായി പ്രവര്‍ത്തിച്ചുവരവേ 2023 ലാണ് കര്‍ദ്ദിനാളായി ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിയത്. കര്‍ദ്ദിനാള്‍ പദവി ലഭിച്ചിട്ട് 2 വര്‍ഷമേ ആയിട്ടുള്ളു.. 2015 മുതല്‍ 2023 വരെ വടക്കുപടിഞ്ഞാറന്‍ പെറുവിലെ ചിക്ളായോയില്‍ ബിഷപ്പായി സേവനമനുഷ്ഠിച്ച പ്രെവോസ്ററ് 2015 ല്‍ പെറുവിയന്‍ പൗരത്വവും നേടി. ഒപ്പം അമേരിക്കയുടെയും പൗരത്വമുണ്ട്. പാപ്പയായി തെരഞ്ഞെടുത്തതോടെ യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയായി. അഗസ്ററീനിയന് സമൂഹത്തില്‍ നിന്നുള്ള മിഷനറികൂടിയായ പാപ്പ എന്ന വിശേഷണവും പുതിയ മാര്‍പാപ്പ ലിയോ പതിനാലാമന്‍ സ്വന്തം.
പോപ്പ് ലിയോ പതിനാലാമന്‍ പേരുകാരനായ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്ററ് ഒഎസ്എ സെപ്റ്റംബര്‍ 14, 1955) ഷിക്കാഗോയിലാണ് ജനനം.
2025 മെയ് 8 മുതല്‍ കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാന്‍ സിറ്റി സ്റേററ്റിന്റെ പരമാധികാരിയുമാണ്. 2023 മുതല്‍ ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റററിയുടെ പ്രീഫെക്റ്റായും ലാറ്റിന്‍ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2015 മുതല്‍ 2023 വരെ പെറുവിലെ ചിക്ളായോ ബിഷപ്പായും 2001 മുതല്‍ 2013 വരെ സെന്റ് അഗസ്ററിന് ഓര്‍ഡറിന്റെ പ്രിയര്‍ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പെറുവിന്റെ നാഷണല്‍ സിവില്‍ രജിസ്ട്രി സ്ഥിരീകരിച്ചതുപോലെ 2015 ല്‍ കര്‍ദ്ദിനാള്‍ പ്രെവോസ്ററ് പെറുവിലെ പൗരത്വവും നേടി.
പാപ്പയാകുന്നതിനു മുമ്പ് രണ്ടു തവണ (2004,2006) കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് OSA (Order of Saint Augustine) കോണ്ഗ്രിഗേഷന് Prior General ആയിരുന്നപ്പോള്‍, വരാപ്പുഴ അതിരൂപതയിലെ കത്രിക്കടവ് സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ഇടവക ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്.
2,000 വര്‍ഷത്തെ ചരിത്രത്തില്‍ കത്തോലിക്കാ സഭയുടെ ആദ്യത്തെ വടക്കേ അമേരിക്കന്‍ നേതാവാണ് ലിയോ പതിനാലാമന്‍.ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സോഷ്യല്‍ മീഡിയയ്ക്ക് അപരിചിതനല്ല, ട്രംപിനെ വിമര്‍ശിക്കുന്ന ആളാണ് പാപ്പ. കര്‍ദിനാള്‍ ആയിരുന്ന കാലത്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായിരുന്നു.ചിലപ്പോഴൊക്കെ ലോക നേതാക്കളുമായി വിയോജിപ്പുള്ള അഭിപ്രായങ്ങള്‍ അദ്ദേഹം പോസ്ററ് ചെയ്തു.
ജര്‍മ്മനിയുടെ മെര്‍സ് പുതിയ പോപ്പിനെ അഭിനന്ദിച്ചു.
കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട "പരിശുദ്ധ പോപ്പ് ലിയോ പതിനാലാമനെ" പുതിയ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് അഭിനന്ദിച്ചു.ഫെബ്രുവരിയില്‍ "ജെഡി വാന്‍സിന് വിമര്‍ശിച്ചു.അതേസമയം ട്രംപ് പുതിയ പോപ്പിനെ അഭിനന്ദിച്ചു. കത്തോലിക്കാ സഭയുടെ ആദ്യത്തെ യുഎസ് നേതാവെന്ന നിലയില്‍, പുതിയ പോപ്പും ട്രംപ് ഭരണകൂടവും തമ്മിലുള്ള ബന്ധം നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ്. |
|
- dated 08 May 2025
|
|
Comments:
Keywords: Europe - Otta Nottathil - new_pope_leo_XIV_elected_may_8_2025 Europe - Otta Nottathil - new_pope_leo_XIV_elected_may_8_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|